വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20 മൽസരം സ്പിന്നര്‍ എറിഞ്ഞ ബൗണ്‍സര്‍ കൊണ്ടും രോഹിത് ശര്‍മയുടെ ദീപാവലി വെടിക്കെട്ടുകൊണ്ടും നാടകീയമായിരുന്നു. ഇതിനിടെ ക്യാച്ചെടുക്കാനായി ഓടിയെത്തിയ ബൂമ്രയെ ഒന്നും അറിയാത്ത ഭാവത്തില്‍ തടയാന്‍ ശ്രമിച്ച കീറോണ്‍ പൊള്ളാര്‍ഡും വിവാദ നായകനായി.

ലക്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി20 മൽസരം സ്പിന്നര്‍ എറിഞ്ഞ ബൗണ്‍സര്‍ കൊണ്ടും രോഹിത് ശര്‍മയുടെ ദീപാവലി വെടിക്കെട്ടുകൊണ്ടും നാടകീയമായിരുന്നു. ഇതിനിടെ ക്യാച്ചെടുക്കാനായി ഓടിയെത്തിയ ബൂമ്രയെ ഒന്നും അറിയാത്ത ഭാവത്തില്‍ തടയാന്‍ ശ്രമിച്ച കീറോണ്‍ പൊള്ളാര്‍ഡും വിവാദ നായകനായി.

ബൂമ്ര എറിഞ്ഞ ഷോട്ട് ബൗളില്‍ പൊള്ളാര്‍ഡിന് പിഴച്ചു. എഡ്ജ് ചെയ്ത പന്ത് ഉയര്‍ന്നുപൊങ്ങിയപ്പോള്‍ ക്യാച്ചിനായി ഓടിയെത്തിയതും ബൂമ്ര തന്നെയായിരുന്നു. എന്നാല്‍ അതുവരെ ക്രീസില്‍ നിന്ന പൊള്ളാര്‍ഡ് ബൂമ്ര ക്യാച്ച് കൈപ്പിടിയിലൊതുക്കുന്നതിന് തൊട്ടുമുന്പ് തല കുനിച്ച് ക്രീസില്‍ നിന്ന് ഇറങ്ങി നടന്നു.

Scroll to load tweet…

ഇരുവരും തമ്മില്‍ കൂട്ടിയിടിക്കേണ്ടതായിരുന്നെങ്കിലും ബൂമ്രയുടെ കൈകകളില്‍ പന്തെത്തുന്നതിന് തൊട്ടുമുന്പ് പൊള്ളാര്‍ഡ് കൈ പുറകിലേക്ക് വലിച്ചു. പന്ത് ഉയർന്നുപൊങ്ങിയ ദിശയിലേക്ക് പൊള്ളാർഡ് നടന്നത് ബുമ്രയുടെ ഫീൽഡിങ് തടസ്സപ്പെടുത്താനാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആക്ഷേപം. എന്തായാലും ബുമ്ര ക്യാച്ച് പൂർത്തിയാക്കുകയും പൊള്ളാർഡ് പുറത്താവുകയും ചെയ്തു.