ജമൈക്ക: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടിയ വിന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു. കനത്ത മഴമൂലം മത്സരം നിശ്ചിത സമയത്ത് തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. മൂന്നാം ഏകദിനം ജയിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
യുവരാജ് സിംഗിന് പകരം ദിനേശ് കാര്‍ത്തിക്ക് അന്തിമ ഇലവനിലെത്തിയപ്പോള്‍ അശ്വിന് പകരം ജഡേജയും ഭുവനേശ്വര്‍ കുമാറിന് പകരം മുഹമ്മദ് ഷാമിയും അന്തിമ ഇലവനില്‍ ഇടം നേടി. 2015 ലോകകപ്പിനുശേഷം ആദ്യമായാണ് ഷാമി ഏകദിനങ്ങളില്‍ ഇന്ത്യക്കായി ഇറങ്ങുന്നത്. യുവതാരം റിഷഭ് പന്തിന് ഇത്തവണയും അന്തിമ ഇലവനില്‍ അവസരം ലഭിച്ചില്ല.
വിന്‍ഡീസ് ടീമിലും ഒറു മാറ്റമുണ്ട്. കമിന്‍സിന് പകരം അല്‍സാരി ജോസഫ് ടീമിലെത്തി. പരമ്പരയിലെ ആദ്യ മത്സരം മഴമുടക്കിയപ്പോള്‍ രണ്ടും മൂന്നും കളികള്‍ ജയിച്ച് അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലാണ്.
