ബാര്‍ബഡോസ്: ക്രിക്കറ്റ് താരങ്ങള്‍ക്കിടയിലെ അന്ധവിശ്വാസം ആരാധകര്‍ക്കിടയില്‍ പ്രശസ്തമാണ്. ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പോലും ഇത്തരത്തില്‍ അന്ധവിശ്വാസമുണ്ടായിരുന്നു. ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ആദ്യം ഇടതുകാലില്‍ മാത്രമെ സച്ചിന്‍ പാഡ് കെട്ടിയിരുന്നുള്ളു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ യുവരാജ് സിംഗും ഇത്തരത്തിലൊരു ഭാഗ്യപരീക്ഷണം നടത്തി.
എല്ലാവരും ടീം ഇന്ത്യയുടെ പുതിയ ജേഴ്സി അണിഞ്ഞ് ബാറ്റിംഗിനിറങ്ങിയപ്പോള്‍ യുവി മാത്രം ചാമ്പ്യന്‍സ് ട്രോഫിക്ക് ധരിച്ച അതേ ജേഴ്സിയിട്ടാണ് ബാറ്റ് ചെയ്യാനെത്തിയത്. എന്നാല്‍ ജേഴ്സി മാറ്റി ഇറങ്ങിയിട്ടും യുവരാജിനെ ഭാഗ്യം തുണച്ചില്ലെന്ന് മാത്രം. 14 റണ്‍സ് മാത്രമെടുത്ത് യുവി പുറത്തായി.
ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ അര്‍ധസെഞ്ചുറി നേടിയശേഷം യുവിക്ക് കാര്യമായി തിളങ്ങാനായിട്ടില്ല. റിഷഭ് പന്തിന് അടുത്ത മത്സരത്തില്‍ ഇവസരം നല്‍കിയേക്കുമെന്ന് ക്യാപ്റ്റന്‍ കോലി സൂചിപ്പിച്ചതോടെ അടുത്ത മത്സരത്തില്‍ യുവി കളിക്കുമോ എന്ന കാര്യംപോലും സംശയത്തിലാവുകയും ചെയ്തു.
