ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ചരിത്രം കുറിക്കുമോയെന്നറിയാനാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ട്വന്‍റി 20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിലിന്‍റെ റെക്കോർഡ്  69 റൺസ് കൂടി നേടിയാല്‍ ഹിറ്റ്മാന് മുന്നില്‍ വഴിമാറും

ചെന്നൈ: ഇന്ത്യയും വിൻഡീസും തമ്മിലുള്ള മൂന്നാം ട്വന്‍റി 20 ഇന്ന് ചെന്നൈയിൽ നടക്കും. വൈകിട്ട് ഏഴിനാണ് കളി തുടങ്ങുക. ആദ്യ രണ്ട് കളിയും ജയിച്ച ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. ആശ്വാസ ജയം തേടി വിന്‍ഡീസ് ഇറങ്ങുമ്പോള്‍ പരമ്പര തൂത്തുവാരാനുള്ള നീക്കത്തിലാണ് ടീം ഇന്ത്യ.

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ചരിത്രം കുറിക്കുമോയെന്നറിയാനാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ട്വന്‍റി 20യിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിലിന്‍റെ റെക്കോർഡ് 69 റൺസ് കൂടി നേടിയാല്‍ ഹിറ്റ്മാന് മുന്നില്‍ വഴിമാറും. സ്പിന്നർ കുൽദീപ് യാദവ്, ഫാസ്റ്റ് ബൗളർമാരായ ജസ്പ്രീത് ബുംറ, ഉമേഷ് യാദവ് എന്നിവർക്ക് ഇന്ത്യ വിശ്രമം നൽകിയിട്ടുണ്ട്.