ഗുവാഹത്തി: ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വിന്‍ഡീസ് ഓപ്പണര്‍ കീറാന്‍ പവലിന് അര്‍ദ്ധ സെഞ്ചുറി. 36 പന്തില്‍ ആറ് ബൗണ്ടറികളും രണ്ട് സിക്സുകളും അടക്കമാണ് പവല്‍ അമ്പത് തികച്ചത്. എന്നാല്‍ അര്‍ദ്ധ സെഞ്ചുറിക്ക് പിന്നാലെ പവലിനെ വ്യക്തിഗത സ്കോര്‍ 51ല്‍ നില്‍ക്കേ ഖലില്‍ പുറത്താക്കി. തൊട്ടടുത്ത ഓവറില്‍ അക്കൗണ്ട് തുറക്കും മുന്‍പ് സാമുവല്‍സിനെ ചാഹലും മടക്കി.

അരങ്ങേറ്റ മത്സരം കളിക്കുന്ന ഹേംരാജിനെ(9) ഷമി നേരത്തെ പുറത്താക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന വിന്‍ഡീസ് 16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്ന് വിക്കറ്റിന് 86 റണ്‍സ് എന്ന നിലയിലാണ്. ഹോപ്പും(23) ഹെറ്റ്‌മെയറുമാണ്(0) ക്രീസില്‍. ഇന്ത്യക്കായി യുവതാരം റിഷഭ് പന്ത് അരങ്ങേറി. മൂന്ന് പേസര്‍മാരും രണ്ട് സ്‌പിന്നര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നത്.