Asianet News MalayalamAsianet News Malayalam

ആദ്യ ഏകദിനത്തിന് മുമ്പെ വിന്‍ഡീസിന് വലിയ തിരിച്ചടി

ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പെ വെസ്റ്റ് ഇന്‍ഡീസിന് വലിയ തിരിച്ചടി. വ്യക്തിപരമായ കാരണങ്ങളാല്‍ വെടിക്കെട്ട് ഓപ്പണര്‍ എവിന്‍ ലൂയിസ് പരമ്പരയില്‍ നിന്ന് പിന്‍മാറി. ആന്ദ്ര റസല്‍, ക്രിസ് ഗെയ്ല്‍ എന്നിവരുടെ അഭാവത്തില്‍ ലൂയിസിന്റെ കൂടി പിന്‍മാറ്റം വിന്‍ഡീസിന് വലിയ തിരിച്ചടിയാണ്.

India vs Windies Evin Lewis withdraws from the ODI and T20I series
Author
Mumbai, First Published Oct 17, 2018, 5:37 PM IST

മുംബൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് മുമ്പെ വെസ്റ്റ് ഇന്‍ഡീസിന് വലിയ തിരിച്ചടി. വ്യക്തിപരമായ കാരണങ്ങളാല്‍ വെടിക്കെട്ട് ഓപ്പണര്‍ എവിന്‍ ലൂയിസ് പരമ്പരയില്‍ നിന്ന് പിന്‍മാറി. ആന്ദ്ര റസല്‍, ക്രിസ് ഗെയ്ല്‍ എന്നിവരുടെ അഭാവത്തില്‍ ലൂയിസിന്റെ കൂടി പിന്‍മാറ്റം വിന്‍ഡീസിന് വലിയ തിരിച്ചടിയാണ്.

ലൂയിസിന്റെ പകരക്കാരനായി ഏകദിന ടീമില്‍ കീറണ്‍ പവലിനെയും ട്വന്റി-20 ടീമില്‍ നിക്കോളാസ് പുരാനെയും വിന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ പേസ് ബൗളര്‍ അല്‍സാരി ജോസഫിന്റെ പകരക്കാരനായി ഒബെഡ് മക്കോയിയെയും വിന്‍ഡീസ് ട്വന്റി-20 ടീമിലെടുത്തിട്ടുണ്ട്. കരീബിയന്‍ പ്രീമിയര്‍ ലിഗില്‍ പുറത്തെടുത്ത മികവാണ് മക്കോയ്ക്ക് ടീമില്‍ ഇടം നേടിക്കൊടുത്തത്.

ഈ മാസം 21ന് ഗോഹട്ടിയിലാണ് ഏഞ്ച് മത്സര ഏകദിന പരമ്പരയിലെ ആദ്യ മത്സരം. വിശാഖപട്ടണത്താണ് രണ്ടാം ഏകദിനം. നവംബര്‍ നാലു മുതലാണ് ട്വന്റി-20 പരമ്പര തുടങ്ങുന്നത്. നേരത്തെ, വിന്‍ഡീസ് കോച്ച് സ്റ്റുവര്‍ട്ട് ലോയ്ക്ക് ഐ സി സി രണ്ട് ഏകദിനങ്ങളില്‍ വിലക്കും മുഴുവന്‍ മാച്ച് ഫീസും പിഴയും ചുമത്തിയിരുന്നു.

ഹൈദബാദ് ടെസ്റ്റിനിടെ ടി വി അംപയറോടും ഫോര്‍ത്ത് അംപയറോടും മോശമായി പെരുമാറിയതിനായിരുന്നു നടപടി. കീറന്‍ പവല്‍ പുറത്തായപ്പോള്‍ ക്ഷുഭിതനായ ലോ ടി വി അംപയറോടും ഫോര്‍ത്ത് അംപയറോടും മോശം വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുക ആയിരുന്നു.

Follow Us:
Download App:
  • android
  • ios