ജമൈക്ക: വിന്‍ഡീസ് പര്യടനത്തിലെ ഏക ട്വന്റി 20യില്‍ ഇന്ത്യക്കെതിരെ വെസ്റ്റ്ഇന്‍ഡീസിന് 191 റണ്‍സ് വിജയലക്ഷ്യം. ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 190 റണ്‍സ് എടുത്തു. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

29 ബോളില്‍ 48 റണ്‍സെടുത്ത കെ.ഡി. കാര്‍ത്തികും 22 പന്തില്‍ 39 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുമാണ് ഇന്ത്യയുടെ സ്‌കോറുയര്‍ത്തിയത്. ഏഴ് ഫോറും ഒരു സിക്‌സുമെടുത്താണ് കോലി 39 റണ്‍സ് നേടിയത്. വെസ്റ്റ്ഇന്‍ഡീസിനു വേണ്ടി വില്യംസ് മൂന്ന് വിക്കറ്റ് നേടി. കോലി, ധവാന്‍, ജാദവ് എന്നിവരുടെ വിക്കറ്റാണ് വില്യംസ് നേടിയത്.