Asianet News MalayalamAsianet News Malayalam

കാര്യവട്ടം ഏകദിനം: ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റത്തിന് സാധ്യത

  • വെസ്റ്റ് ഇന്‍ഡീസിനെതിരേ നിര്‍ണായക അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റത്തിന് സാധ്യത. ഓപ്പണര്‍മാരില്‍ ഒരാള്‍ പുറത്തിരിക്കും. ഫോമിലില്ലാതെ ബുദ്ധിമുട്ടുന്ന ശിഖര്‍ ധവാന്‍ പുറത്തായേക്കും. പകരം കെ.എല്‍ രാഹുലിനെ ഉള്‍പ്പെടുത്താനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്.
India will change the squad for last ODI
Author
Thiruvananthapuram, First Published Nov 1, 2018, 11:05 AM IST

തിരുവനന്തപുരം: വെസ്റ്റ് ഇന്‍ഡീസിനെതിരേ നിര്‍ണായക അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റത്തിന് സാധ്യത. ഓപ്പണര്‍മാരില്‍ ഒരാള്‍ പുറത്തിരിക്കും. ഫോമിലില്ലാതെ ബുദ്ധിമുട്ടുന്ന ശിഖര്‍ ധവാന്‍ പുറത്തായേക്കും. പകരം കെ.എല്‍ രാഹുലിനെ ഉള്‍പ്പെടുത്താനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. എന്നാല്‍, നിര്‍ണായക മത്സരത്തില്‍ അങ്ങനെയൊരു മാറ്റത്തിന് മുതിരുമോ എന്നുള്ളത് കണ്ടറിയണം.

രാഹുല്‍ ഇന്നലെ നെറ്റ്‌സില്‍ പരിശീലനം നടത്തിയിരുന്നു. ധവാന് ഇതുവരെ പരമ്പരയില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ എല്ലാ കണ്ണുകളും ധോണിയിലാണ്. ഈ വര്‍ഷം ഒരു മികച്ച പ്രകടനമെങ്കിലും പുറത്തെടുക്കാനുള്ള ധോണിയുടെ അവസാന അവസരമാണിത്. വിക്കറ്റ് കീപ്പിങ്ങില്‍ തിളങ്ങുന്നുണ്ടെങ്കിലും ബാറ്റിങ്ങില്‍ ധോണിക്ക് ഇതുവരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല.

ടീം ഇന്ത്യ, സാധ്യത ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍/കെ.എല്‍. രാഹുല്‍, വിരാട് കോലി (ക്യാപ്റ്റന്‍), അമ്പാടി റായുഡു, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്.

Follow Us:
Download App:
  • android
  • ios