കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യക്ക് ഏഴാം സ്വര്‍ണ്ണം  

ഗോള്‍ഡ്‍കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടേബിള്‍ ടെന്നിസില്‍ ഇന്ത്യക്ക് സ്വര്‍ണ്ണം. വനിതകളുടെ ടീമിനത്തിലാണ് ഇന്ത്യ സ്വര്‍ണ്ണം നേടിയത്. കോമണ്‍വെല്‍ത്തിലെ ഏഴാമത്തെ സ്വര്‍ണ്ണമാണ് ടേബിള്‍ ടെന്നീസിലെ വിജയത്തോടെ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്.

മാണിക്യബത്ര, മൗമദാസ്, മധുരിക ഭട്കർ എന്നിവരടങ്ങിയ ടീമിനാണ് സ്വർണം. കോമൺവെൽത്ത് ടേബിൾ ടെന്നിസിൽ ഇതാദ്യമായാണ് ഇന്ത്യ സ്വർണം നേടുന്നത്. ഫൈനലിൽ സിംഗപ്പൂരിനെയാണ് ഇന്ത്യ തോൽപ്പിച്ചത് .