കോമണ്‍വെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വര്‍ണ്ണം

ഗോള്‍ഡ്കോസ്റ്റ്: മീരാഭായ് ചാനുവിലൂടെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. ഭാരോദ്വഹനത്തിൽ റെക്കോ‍ർഡോടെയാണ് മീരയുടെ സ്വർണ നേട്ടം. പുരുഷ വിഭാഗത്തിൽ ഗുരുരാജ വെള്ളി മെഡൽ നേടി. ലോകചാമ്പ്യൻഷിപ്പിലെ സ്വർണനേട്ടം ഗോൾഡ് കോസ്റ്റിലും ആവ‍ർത്തിക്കുമെന്ന മീരാ ഭായ് ചാനുവിന്‍റെ വാക്ക് തെറ്റിയില്ല. 

Add Asianetnews as a Preferred SourcegooglePreferred

48 കിലോ വിഭാഗത്തിൽ 196 കിലോ ഭാരം ഉയർത്തി മീരാഭായ് ഇന്ത്യൻ പ്രതീക്ഷ കാത്തു.സ്നാച്ചിൽ 86 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 110 കിലോയും ഉയർത്തിയ മീരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വർണത്തിളക്കം. വെള്ളിമെഡൽ നേടിയ മൗറീഷ്യസിന്‍റെ റനൈവോസോവയ്ക്ക് ഉയർത്താനായത് 170 കിലോഭാരം മാത്രം.

എല്ലാ ഊഴത്തിലും റെക്കോർഡ് തിരുത്തിക്കുറിച്ചായിരുന്നു കഴിഞ്ഞ തവണത്തെ വെള്ളിമെഡൽ ജേതാവായ മീരാഭായ് സ്വർണം സ്വന്തമാക്കിയത്. പുരുഷൻമാരുടെ 56 കിലോ വിഭാഗത്തിൽ ഗുരുരാജയിലൂടെയായിരുന്നു ഇന്ത്യയുടെ ആദ്യ മെഡൽ. 295 കിലോ ഉയർത്തിയാണ് ഗുരുരാജ വെള്ളി മെഡൽ നേടിയത്.