മുംബൈ: ജിതിന്‍ പരഞ്ച്പെ, ഗഗന്‍ ഖോഡ എന്നിവരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെല്കഷന്‍ കമ്മിറ്റിയില്‍ നിന്ന് നീക്കി. ലോധ സമിതി നിര്‍ദേശപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണ് ഇരുവരെയും പുറത്താക്കിയത്.

ടെസ്റ്റ് കളിച്ചവരെ മാത്രമേ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താവൂ എന്നാണ് ലോധ സമിതി നിര്‍ദേശം. എന്നാല്‍ ഇത് അവഗണിച്ചാണ് ഗഗന്‍ ഖോഡയെയും ജിതിന്‍ പരഞ്ച്പെയെയും ബിസിസിഐ സെലക്ടര്‍മാരാക്കിയത്.

സുപ്രീം കോടതിയുടെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് രണ്ട് പേരേയും നീക്കിയത്. ഇംഗ്ലണ്ടിനെതിരായ ടീമിനെ തെരഞ്ഞെടുത്ത യോഗത്തില്‍ പങ്കെടുക്കാന്‍ ഇരുവര്‍ക്കും ലോധ സമിതി അനുമതി നല്‍കിയിരുന്നു.