Asianet News MalayalamAsianet News Malayalam

കോലിക്കും രോഹിത്തിനും ഏഴ് കോടി; ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം

ലോകത്തിലെ ഏറ്റവും സമ്പന്നമായ കായികസംഘടനകളിലൊന്നാണ് ബിസിസിഐ. അതുകൊണ്ടുതന്നെ ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് മുന്നില്‍.

Indian cricketers and their current salaries
Author
Mumbai, First Published Nov 12, 2018, 1:01 PM IST

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ കായികസംഘടനകളിലൊന്നാണ് ബിസിസിഐ. അതുകൊണ്ടുതന്നെ ലോക ക്രിക്കറ്റില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലും ഇന്ത്യന്‍ താരങ്ങള്‍ തന്നെയാണ് മുന്നില്‍. ഈ വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ബിസിസിഐ പരിഷ്കരിച്ചിരുന്നു. ഇതനുസരിച്ച് ഇന്ത്യന്‍ താരങ്ങളെ നാലു ഗ്രേഡാക്കി തിരിച്ചാണ് പ്രതിഫലം നല്‍കുന്നത്. എ പ്ലസ്,എ, ബി, സി എന്നിങ്ങനെയാണ് ഗ്രേഡിംഗ്.

എ പ്ലസിലുള്ളവര്‍ക്ക് ഏഴ് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ശീഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബൂമ്ര എന്നിവരാണ് എ പ്ലസ് കരാര്‍ ലഭിച്ചവര്‍.Indian cricketers and their current salaries

എ ഗ്രേഡിലുള്ളവര്‍ക്ക് അഞ്ച് കോടിയാണ് വാര്‍ഷിക പ്രതിഫലം. മുന്‍ നായകന്‍ എം എസ് ധോണി, ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ അജിങ്ക്യാ രഹാനെ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, വൃദ്ധിമാന്‍ സാഹ, രവിചന്ദ്ര അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരാണ് നിലവില്‍ എ ഗ്രേഡ് കരാര്‍ ലഭിച്ചവര്‍.

Indian cricketers and their current salariesബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്ന് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. കെ എല്‍ രാഹുല്‍, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഹര്‍ദ്ദീക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, ദിനേശ് കാര്‍ത്തിക്, മുഹമ്മദ് ഷാമി എന്നിവരാണ് ബി ഗ്രേഡ് കരാര്‍ ലഭിച്ചവര്‍.

സി ഗ്രേഡിലുള്ളവര്‍ക്ക് ഒരു കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. സുരേഷ് റെയ്ന, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, കരുണ്‍ നായര്‍, അക്സര്‍ പട്ടേല്‍, പാര്‍ഥിവ് പട്ടേല്‍, ജയന്ത് യാദവ് എന്നിവരാണ് സി ഗ്രേഡിലുള്ളവര്‍. വാര്‍ഷിക കരാറിലുള്ള പ്രതിഫലത്തിന് പുറമെ കളിക്കാര്‍ക്ക് ഓരോ മത്സരത്തിനും മാച്ച് ഫീ സ്പോണ്‍സര്‍ഷിപ്പ് ഫീ എന്നിവയും ലഭിക്കും.

Follow Us:
Download App:
  • android
  • ios