കൊല്‍ക്കത്ത: ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീം വരുന്ന 13 മാസത്തിനിടെ 15 അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കും. ഇതില്‍ എട്ടും ഹോം മത്സരങ്ങള്‍ ആയിരിക്കും. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ ആറിന് നേപ്പാളിനെതിരെ മുംബൈയില്‍ ആദ്യ സന്നാഹ മത്സരം കളിക്കുന്നു. ഇതിന് ശേഷം 13ന് ബെംഗലൂരുവില്‍ ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ കിര്‍ഗിസ്ഥാനെയും നേരിടും. കഴിഞ്ഞ വര്‍ഷം ഇന്ത്യ ആകെ പത്ത് രാജ്യാന്തര മത്സരങ്ങളിലാണ് കളിച്ചത്. ഫിഫ റാങ്കിംഗില്‍ നൂറാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നതോടെ ഫിഫ റാങ്കില്‍ മുന്നേറ്റം നടത്താന്‍ ഇന്ത്യക്ക് കഴിയും.