Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയയില്‍ ശാസ്ത്രിക്ക് അത്ര ഉറപ്പ് പോര; അദ്ദേഹത്തിന്റെ വാക്കുകള്‍ അങ്ങനെയാണ്

  • ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പെ മുന്‍കൂര്‍ ജാമ്യമെടുത്ത് ഇന്ത്യയുടെ പരിശീലകന്‍ രവി ശാസ്ത്രി. വിദേശ പരമ്പരകളില്‍ ഇന്ത്യയുടെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ശാസ്ത്രി ഇന്ത്യന്‍ ആരാധകരെ നിരാശരാക്കുന്ന മറുപടി പറഞ്ഞത്.
Indian manager ravi shastri on Australian Series and team India
Author
Brisbane City QLD, First Published Nov 19, 2018, 11:17 PM IST

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പെ മുന്‍കൂര്‍ ജാമ്യമെടുത്ത് ഇന്ത്യയുടെ പരിശീലകന്‍ രവി ശാസ്ത്രി. വിദേശ പരമ്പരകളില്‍ ഇന്ത്യയുടെ പ്രകടനത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് ശാസ്ത്രി ഇന്ത്യന്‍ ആരാധകരെ നിരാശരാക്കുന്ന മറുപടി പറഞ്ഞത്. വിദേശ പരമ്പരകളില്‍ വിരാട് കോലിക്കും സംഘത്തിനും വേണ്ടത്ര ആത്മവിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് ശാസ്ത്രിയുടെ മറുപടി. 

വിദേശ പിച്ചുകളില്‍ വിജയിക്കേണ്ട അനിവാര്യതയെ കുറിച്ച് ചോദിച്ചപ്പോഴാണ് ശാസ്ത്രി മറുപടി പറഞ്ഞത്. വിദേശ പര്യടനങ്ങളില്‍ എല്ലാ ടീമുകളുടെയും പ്രകടനം മോശമാണെന്നിരിക്കെ ഇന്ത്യയെ മാത്രം തിരഞ്ഞുപിടിച്ച് കുറ്റപ്പെടുത്തുന്നത് എന്തിനാണെന്നാണ് മനസിലാവുന്നില്ലെന്ന് ശാസ്ത്രി പറഞ്ഞു. തെറ്റുകളില്‍നിന്ന് പഠിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വിദേശത്ത് മറ്റു ടീമുകളുടെ റെക്കോര്‍ഡ് പരിശോധിച്ചാലും ആരുടെയും പ്രകടനം അത്ര മെച്ചമല്ല എന്നു കാണമെന്ന് ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഡേവിഡ് വാര്‍ണറും സ്റ്റീവന്‍ സ്മിത്തും ഇല്ലാത്ത ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ അനായാസം വിജയിക്കുമെന്ന് ഇന്ത്യന്‍ ആരാധകര്‍ കണക്ക് കൂട്ടുന്നു.  2018ല്‍ വിദേശത്തു കളിച്ച രണ്ട് ടെസ്റ്റ് പരമ്പരകള്‍ ഇന്ത്യ തോറ്റിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് പരമ്പര 2-1നും ഇംഗ്ലണ്ടില്‍ നടന്ന പരമ്പര 4-1നുമാണ് ഇന്ത്യ കൈവിട്ടത്. ഇതേതുടര്‍ന്ന് ഇന്ത്യന്‍ ടീമിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനവും ഉയര്‍ന്നിരുന്നു.

Follow Us:
Download App:
  • android
  • ios