Asianet News MalayalamAsianet News Malayalam

വിശാഖപട്ടണം ടി20: മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് തകര്‍ച്ച

ഓസീസിനെതിരെ ആദ്യ ടി20യില്‍ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് തകര്‍ച്ച. ഒരുഘട്ടത്തില്‍ 69ന് ഒന്ന് നിലയിലായിരുന്ന ഇന്ത്യ 14 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചിന് 95 എന്ന സ്ഥിതിയിലായി. കെ.എല്‍. രാഹുലിന്റെ (50) ഇന്നിങ്‌സാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

Indian middle order collapsed against Aussies in first T20
Author
Visakhapatnam, First Published Feb 24, 2019, 8:08 PM IST

വിശാഖപട്ടണം: ഓസീസിനെതിരെ ആദ്യ ടി20യില്‍ മികച്ച തുടക്കത്തിന് ശേഷം ഇന്ത്യക്ക് തകര്‍ച്ച. ഒരുഘട്ടത്തില്‍ 69ന് ഒന്ന് നിലയിലായിരുന്ന ഇന്ത്യ 14 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ചിന് 95 എന്ന സ്ഥിതിയിലായി. കെ.എല്‍. രാഹുലിന്റെ (50) ഇന്നിങ്‌സാണ് ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്ന്് രക്ഷിച്ചത്. എം.എസ്. ധോണി (10), ക്രുനാല്‍ പാണ്ഡ്യ (0) എന്നിവരാണ് ക്രീസില്‍. ഓസീസിന് വേണ്ടി കൗള്‍ട്ടര്‍ നൈല്‍ രണ്ടും ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ആഡം സാംപ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. 

രോഹിത് ശര്‍മ (5), വിരാട് കോലി (24), ഋഷഭ് പന്ത് (3), കെ.എല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. മൂന്നാം ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. രോഹിത് ശര്‍മയെ ബെഹ്രന്‍ഡോര്‍ഫിന്റെ പന്തില്‍ രോഹിത് പുറത്താവുകയായിരുന്നു. ആഡം സാംപയ്ക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. എന്നാല്‍ രാഹുല്‍- കോലി സഖ്യം അധികം നഷ്ടങ്ങളില്ലാതെ പവര്‍പ്ലേ പൂര്‍ത്തിയാക്കി. ഇരുവരും 65 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ കോലിയെ പുറത്താക്കി സാംപ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. സാംപയെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ കോലി ലോങ് ഓണില്‍ കൗള്‍ട്ടര്‍ നൈലിന്റെ കൈയില്‍ ഒതുങ്ങി. പിന്നീടെത്തിയ പന്ത് ബെഹ്രന്‍ഡോര്‍ഫിന്റെ ഗംഭീര ഫീല്‍ഡിങ്ങില്‍ റണ്ണൗട്ടാവുകയായിരുന്നു. കൗള്‍ട്ടര്‍ നൈലിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ രാഹുല്‍ ഫിഞ്ചിന് ക്യാച്ച് നല്‍കി മടങ്ങി. അതേ ഓവറില്‍ തന്നെ കാര്‍ത്തികും പവലിയനില്‍ തിരിച്ചെത്തി. കാര്‍ത്തികിന്റെ വിക്കറ്റ് തെറിക്കുകയായിരുന്നു. 

നേരത്തെ, ശിഖവര്‍ ധവാന് പകരമാണ് രാഹുലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. വിജയ് ശങ്കറിന് പകരം മര്‍കണ്ഡേയും ഭുവനേശ്വര്‍ കുമാറിന് പകരം ഉമേഷ് യാദവും ടീമില്‍ ഇടം നേടി. ടീം ഇന്ത്യ: രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, വിരാട് കോലി, ഋഷഭ് പന്ത്, എം.എസ്. ധോണി, ദിനേശ് കാര്‍ത്തിക്, ക്രുനാല്‍ പാണ്ഡ്യ, ഉമേഷ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, മായങ്ക് മര്‍കണ്ഡേ, ജസ്പ്രീത് ബുംറ.

Follow Us:
Download App:
  • android
  • ios