ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയില്‍ ടീമില്‍ ഇല്ലാതിരുന്ന ശിഖര്‍ ധവാന്‍ മടങ്ങിയെത്തി. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമിലാണ് ധവാന്‍ ഇടംനേടിയത്. കെ എല്‍ രാഹുലിനെ 15 അംഗ ടീമില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ടീമില്‍ ഇല്ലാതിരുന്ന തമിഴ്‌നാട് താരം ദിനേഷ് കാര്‍ത്തിക്കും മടങ്ങിയെത്തിയിട്ടുണ്ട്. തുടര്‍ച്ചയായി മൂന്നാമത്തെ പരമ്പരയിലും അശ്വിനും ജഡേജയ്ക്കും ടീമില്‍ ഇടം നേടാനായില്ല. ന്യൂസിലാന്‍ഡിനെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഒക്‌ടോബര്‍ 22ന് മുംബൈയില്‍ തുടങ്ങും.
ഇന്ത്യന്‍ ടീം- വിരാട് കോലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ആജിന്‍ക്യ രഹാനെ, മനിഷ് പാണ്ഡെ, കേദാര്‍ ജാദവ്, ദിനേഷ് കാര്‍ത്തിക്, എം എസ് ധോണി, ഹര്‍ദ്ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ജസ്‌പ്രിത് ബൂംറ, ഭുവനേശ്വര്‍ കുമാര്‍, ഷര്‍ദ്ദുല്‍ താക്കൂര്‍.
