Asianet News MalayalamAsianet News Malayalam

ഇതാണോ പേര് കേട്ട ഓസ്‌ട്രേലിയന്‍ പേസ് അറ്റാക്ക്..? എന്നാല്‍ അവര്‍ക്ക് മുന്നിലാണ് ഇന്ത്യന്‍ പേസര്‍മാര്‍

ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസ് പേസര്‍മാരെ ഏറെ പിന്നിലാക്കി ഇന്ത്യന്‍ പേസര്‍മാര്‍. നേടിയ വിക്കറ്റിന്റെ കാര്യത്തിലാണ് ഇന്ത്യന്‍ പേസര്‍മാര്‍ മികച്ചുനിന്നത്. നേരത്തെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ പേസ് ത്രയങ്ങളെന്ന റെക്കോഡ് ഇന്ത്യയുടെ ഷമി- ബുംമ്ര- ഇശാന്ത് സഖ്യം സ്വന്തമാക്കിയിരുന്നു.

Indian pacers overtake Aussies pacers in three test matches
Author
Melbourne VIC, First Published Dec 30, 2018, 3:09 PM IST

മെല്‍ബണ്‍: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസീസ് പേസര്‍മാരെ ഏറെ പിന്നിലാക്കി ഇന്ത്യന്‍ പേസര്‍മാര്‍. നേടിയ വിക്കറ്റിന്റെ കാര്യത്തിലാണ് ഇന്ത്യന്‍ പേസര്‍മാര്‍ മികച്ചുനിന്നത്. നേരത്തെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തിയ പേസ് ത്രയങ്ങളെന്ന റെക്കോഡ് ഇന്ത്യയുടെ ഷമി- ബുംമ്ര- ഇശാന്ത് സഖ്യം സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് പേരുക്കേട്ട ഓസീസ് ബൗളര്‍മാരെ നാണിപ്പിക്കുന്ന നേട്ടം. 

പരമ്പരയില്‍ ഇതുവരെ ഇന്ത്യന്‍ പേസര്‍മാര്‍ 45 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇന്ത്യന്‍ പേസര്‍മാരുടെ അടുത്തെങ്ങുമെത്താന്‍ ഓസീസ് പേസര്‍മാരായ പാറ്റ് കമ്മിന്‍സ്- ജോഷ് ഹേസല്‍വുഡ്- മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കായില്ല.  37 വിക്കറ്റുകള്‍ മാത്രമാണ് ഇവര്‍ വീഴ്ത്തിയത്. 20.02 ശരാശരിയിലാണ് ഇന്ത്യന്‍ പേസര്‍മാരുടെ വിക്കറ്റ് വേട്ട. ഓസീസ് പേസര്‍മാര്‍ 24.5 ശരാശരിയിലാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇന്ത്യന്‍ താരങ്ങളുടെ സ്‌ട്രൈക്കറ്റ് 47. ഓസീസ് പേസര്‍മാരുടേത് 24.5ഉം. 

നേരത്തെ, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ പേസ് ത്രയമന്ന് പേരും  ബുംമ്ര-ഷമി-ഇശാന്ത് സഖ്യത്തത്തിന്റെ പേരിലായിരുന്നു.

Follow Us:
Download App:
  • android
  • ios