കൊച്ചി: ഇംഗ്ലീഷ് ഫുട്ബോള്‍ ടീം മുന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ജെയിംസ് ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് തിരിച്ചെത്തുമെന്ന് സൂചന. ബ്ലാസ്റ്റേഴ്സ് പരിശീലകനാകണമെന്ന മാനേജ്മെന്‍റ് അഭ്യര്‍ത്ഥന ജെയിംസ് സ്വീകരിച്ചേക്കുമെന്ന് ഗോള്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.

ആദ്യ സീസണിൽ ജെയിംസ് മാര്‍കീ താരവും മാനേജരുമായിരുന്നപ്പോള്‍ ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയിരുന്നു. കഴിഞ്ഞ സീസണിൽ മൂന്ന് വ്യത്യസ്ത മാനേജര്‍മാര്‍ പരിശീലിപ്പിച്ച ബ്ലാസ്റ്റേഴ്സ് ഏറ്റവും പിന്നിലാണ് ഫിനിഷ് ചെയ്തത്.