വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നത് നീട്ടിവച്ചു. പരുക്കേറ്റ ഇശാന്ത് ശർമ്മയും ആർ അശ്വിനും ശനിയാഴ്ച ശാരീരിരക്ഷമതാ പരിശോധനയ്ക്ക് വിധേയാരാവുന്നതിലാണ് തീരുമാനം. ഇന്നലെ ടീമിനെ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നത് നീട്ടിവച്ചു. പരുക്കേറ്റ ഇശാന്ത് ശർമ്മയും ആർ അശ്വിനും ശനിയാഴ്ച ശാരീരിരക്ഷമതാ പരിശോധനയ്ക്ക് വിധേയാരാവുന്നതിലാണ് തീരുമാനം. ഇന്നലെ ടീമിനെ പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം എസ് കെ പ്രസാദും ദേവാംഗ് ഗാന്ധിയും പ്രാഥമിക പട്ടിക തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിൽ നടക്കുന്ന ഇശാന്തിന്‍റെയും അശ്വിന്‍റെയും ശാരീരികക്ഷമതാ പരിശോധനയ്ക്ക് ശേഷം ടീമിനെ പ്രഖ്യാപിച്ചാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

ഒക്ടോബർ നാലിന് തുടങ്ങുന്ന പരന്പരയിൽ വിൻഡീസിനെതിരെ ഇന്ത്യ രണ്ട് ടെസ്റ്റിലാണ് കളിക്കുക.