അവസാന 2 മത്സരങ്ങളില്‍ കളിക്കാതിരുന്ന മിതാലി രാജിന്‍റെ ശാരീരികക്ഷമത സംബന്ധിച്ച വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകും. അതേസമയം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെയും മിതാലി രാജിനെയും വിനോദ് റായി സമിതി കൂടിക്കാഴ്ചയ്ക്ക് വിളിക്കുമെന്നും സൂചനയുണ്ട്

മുംബൈ: വനിതാ ട്വന്‍റി 20 ലോകകപ്പ് തോൽവിക്ക് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെ കുറിച്ച് ടീം മാനേജ്മെന്‍റ് ഇന്ന് വിനോദ് റായി സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പരിശീലകന്‍ രമേഷ് പവാറും , മാനേജര്‍ തൃപ്തി ഭട്ടാചാര്യയും റിപ്പോര്‍ട്ട് കൈമാറുമെന്നാണ് അറിയുന്നത്.

അവസാന 2 മത്സരങ്ങളില്‍ കളിക്കാതിരുന്ന മിതാലി രാജിന്‍റെ ശാരീരികക്ഷമത സംബന്ധിച്ച വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകും. അതേസമയം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെയും മിതാലി രാജിനെയും വിനോദ് റായി സമിതി കൂടിക്കാഴ്ചയ്ക്ക് വിളിക്കുമെന്നും സൂചനയുണ്ട്. ഹര്‍മന്‍പ്രീത് വ‌ഞ്ചനയും നുണയും നിറഞ്ഞ വ്യക്തിയാണെന്ന് മിതാലിയുടെ ഏജന്‍റ് ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു.