രണ്ടാം റൗണ്ടിൽ ചൈനീസ് തായ്പേിയയുടെ  വാങ് സു വെയിയെ പ്രണോയ് നേരിടും

ഇന്തോനേഷ്യന്‍ ഓപ്പണില്‍ അട്ടിമറി പരമ്പര തുടരാന്‍ മലയാളി താരം എച്ച് എസ് പ്രണോയ് ഇന്ന് ഇറങ്ങും. രണ്ടാം റൗണ്ടിൽ ചൈനീസ് തായ്പേിയയുടെ വാങ് സു വെയിയെ പ്രണോയ് നേരിടും. ടൂര്‍ണമെന്‍റില്‍ എട്ടാം സീഡാണ് പ്രണോയ്. ആദ്യ റൗണ്ടിൽ ചൈനീസ് ഇതിഹാസതാരം ലിന്‍ ഡാനിനെ പ്രണോയ് അട്ടിമറിച്ചിരുന്നു.