ജക്കാര്‍ത്ത: ഫുട്ബോള്‍ മൈതാനത്തിലെ പുല്‍നാമ്പുകള്‍ ഒരിക്കല്‍ കൂടി മരണക്കിടക്കയായി. മത്സരത്തിനിടെ സഹതാരവുമായി കൂട്ടിയിടിച്ച് ഇന്ത്യോനേഷ്യന്‍ ഗോളിക്ക് ദാരുണാന്ത്യം. പെര്‍സല ടീമിന്‍റെ മുന്‍നിര ഗോളിയായ ഹൊയ്റുല്‍ ഹുദയാണ് (38) കളിക്കളത്തില്‍ വിടപറഞ്ഞത്. ഇന്ത്യോനേഷ്യയിലെ സീനിയര്‍ താരങ്ങളില്‍ ഒരാളാണ് ഹൊയ്റുല്‍ ഹുദ. 

ഇന്ത്യോനേഷ്യന്‍ സൂപ്പര്‍ ലീഗില്‍ സെമങ് പഡാങിനെതിരായ മത്സരത്തില്‍ ടീമംഗം റാമോണ്‍ റോഡ്രിഗസുമായി കൂട്ടുയിടിച്ച് സാരമായി പരുക്കേല്‍ക്കുകയായിരുന്നു. വേദന കൊണ്ട് പുളഞ്ഞ ഹൊയ്റുല്‍ ഹുദയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൈതാനത്തെ കൂട്ടിയിടിയില്‍ ഫുട്ബോള്‍ താരത്തിന് ജീവന്‍ നഷ്ടപ്പെടുന്നത് ഇതാദ്യമല്ല.