ഇനിയേസ്റ്റയെ അളക്കാന്‍ ആ പുരസ്‌കാരത്തിന്റെ ആവശ്യമില്ലെന്നും ബാഴ്‌സലോണയ്ക്കും റയല്‍ മാഡ്രിഡിനുമായി കളിച്ച റൊണാള്‍ഡൊ പറഞ്ഞു.
മാഡ്രിഡ്: സ്പാനിഷ് താരം ആന്ദ്രേ ഇനിയേസ്റ്റ ബലന് ഡി ഓര് അര്ഹിച്ചിരുന്നെന്ന് മുന് ബ്രസീലിയന് താരം റോണാള്ഡോ. എന്നാല് ഇനിയേസ്റ്റയെ അളക്കാന് ആ പുരസ്കാരത്തിന്റെ ആവശ്യമില്ലെന്നും ബാഴ്സലോണയ്ക്കും റയല് മാഡ്രിഡിനുമായി കളിച്ച റൊണാള്ഡൊ പറഞ്ഞു.
റയല് മാഡ്രിഡ് - ബയേണ് മ്യൂനിച്ച് മത്സരത്തിന് മുന്നോടിയായുള്ള ടെലിവിഷന് അഭിമുഖത്തിലാണ് റൊണാള്ഡോ ഇക്കാര്യം വ്യക്തമാക്കിയത്. സ്പാനിഷ് ഫുട്ബോള് കണ്ട എക്കാലത്തേയും മികച്ച് താരമാണ് ഇനിയേസ്റ്റ. ട്രോഫികളുടെ ഒരു നീണ്ടനിര തന്നെ അദ്ദേഹത്തിന്റെ അലമാരയിലുണ്ട്.
റയല് മാഡ്രിഡ് തുടര്ച്ചയായ മൂന്നാം തവണയും ചാംപ്യന്സ് ലീഗ് കിരീടം ചൂടുമെന്നും റൊണാള്ഡൊ പ്രവചിച്ചു. ചരിത്രനേട്ടമാണ് റയലിനെ കാത്തിരിക്കുന്നത്. സിനദിന് സിദാന്റെ കടുത്ത ആരാധകനാണ് താനെന്നും മുന് ബ്രസീലിയന് താരം തുറന്നടിച്ചു.
