കേപ്‌ടൗണ്‍: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിന് ഒരുങ്ങുന്ന ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടി. കൈവിരലിന് പരുക്കേറ്റ നായകന്‍ ഫാഫ് ഡുപ്ലെസിസ് ഏകദിന പരമ്പരയിലെ ശേഷിച്ച മത്സരങ്ങളില്‍ കളിക്കില്ല. ആദ്യ ഏകദിനത്തിനിടെ പരുക്കേറ്റ ഡുപ്ലെസിക്ക് ആറാഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. 


ഒന്നാം ഏകദിനത്തില്‍ ഡുപ്ലെസി സെഞ്ച്വറി നേടിയിരുന്നു. ഡുപ്ലെസിക്ക് പകരം ഫര്‍ഹാന്‍ ബെഹര്‍ദീനെ ടീമില്‍ ഉള്‍പ്പെടുത്തി. എ.ബി ഡിവിലിയേഴ്സിന് പിന്നാലെ ഡുപ്ലെസിക്കും പരുക്കേറ്റത് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തിരിച്ചടിയായി. ആദ്യ കളിയില്‍ ഇന്ത്യ ആറ് വിക്കറ്റിന് ജയിച്ചിരുന്നു. നാളെയാണ് രണ്ടാം ഏകദിനം.