Asianet News MalayalamAsianet News Malayalam

എന്‍ഗിഡിയുടെ പരിക്ക്: ലോകകപ്പ് പങ്കാളിത്തം ആശങ്കയില്‍

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡി പരിക്കിന്റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന് ഇപ്പോഴും ആശങ്ക. താരത്തിന് ലോകകപ്പില്‍ കളിക്കാന്‍ കഴിയുമോ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല.

Injured lungi ngidi will test series against Sri Lanka
Author
Cape Town, First Published Feb 7, 2019, 9:34 PM IST

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുംഗി എന്‍ഗിഡി പരിക്കിന്റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന് ഇപ്പോഴും ആശങ്ക. താരത്തിന് ലോകകപ്പില്‍ കളിക്കാന്‍ കഴിയുമോ എന്നുള്ള കാര്യത്തില്‍ ഇപ്പോഴും തീരുമാനമായിട്ടില്ല. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് താരത്തെ സെലക്റ്റര്‍മാര്‍ മാറ്റിനിര്‍ത്തുകയാണുണ്ടായത്. ഇതോടെ താരത്തിന്റെ മടങ്ങിവരവ് ഇനിയും വൈകും. 

എന്നാല്‍ ലോകകപ്പില്‍ കളിക്കാന്‍ സാധിക്കുമെന്ന് സെലക്റ്റര്‍മാര്‍ പ്രതീക്ഷ പ്രകടപ്പിച്ചു. ലോകകപ്പിന് മുന്‍പ് താരം പൂര്‍ണമായും ഫിറ്റാവുമെന്നും ടീം മാനേജ്‌മെന്റ് അറിയിച്ചു. ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ചതുര്‍ദിന മത്സരത്തിനു ശേഷം മാത്രമേ താരത്തെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരികയുള്ളുവെന്നും ടീം മാനേജ്‌മെന്റ്.  

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്ിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീം: ഫാഫ് ഡു പ്ലെസി, ഹാഷിം അംല, ടെംബ ബെവുമ, ത്യൂനിസ് ഡി ബ്രൂയിന്‍, ക്വിന്റണ്‍ ഡി കോക്ക്, ഡീന്‍ എല്‍ഗാര്‍, സുബൈര്‍ ഹംസ, കേശവ് മഹാരാജ്, എയ്ഡാന്‍ മാര്‍ക്രം, വിയാന്‍ മുള്‍ഡര്‍, ഡുവാന്നെ ഒളിവിയര്‍, വെറോണ്‍ ഫിലാന്‍ഡര്‍, കാഗിസോ റബാഡ, ഡെയില്‍ സ്റ്റെയിന്‍.

Follow Us:
Download App:
  • android
  • ios