അര്‍ജന്‍റീന- ഇറ്റലി : 2-0 ജര്‍മ്മനി- സ്‌പെയിന്‍ : 1-1 

മാഞ്ചസ്റ്റര്‍: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇറ്റലിയെ തോല്‍പ്പിച്ച് അര്‍ജന്‍റീന. മെസ്സി ഇല്ലാതെ ഇറങ്ങിയ മത്സരത്തില്‍ 2-0ത്തിനായിരുന്നു അര്‍ജന്‍റീനയുടെ വിജയം. ബാനെഗയും ലന്‍സിനിയുമാണ് അര്‍ജന്‍റീനയുടെ ഗോളുകള്‍ നേടിയത്. രണ്ട് ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു. പരിക്ക് കാരണമാണ് ലിയോണല്‍ മെസ്സി മത്സരത്തില്‍ നിന്ന് വിട്ട് നിന്നത്. 

മറ്റൊരു സന്നാഹ മത്സരത്തില്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനി സ്പെയിനുമായി സമനിലയില്‍ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. റോഡ്രിഗോയിലൂടെ ആറാം മിനിറ്റില്‍ സ്പെയിന്‍ മുന്നിലെത്തി. എന്നാല്‍ മുപ്പത്തിയഞ്ചാം മിനിറ്റില്‍ തോമസ് മുള്ളറുടെ മനോഹര ഗോളിലൂടെ ജര്‍മ്മനി സമനില പിടിക്കുകയായിരുന്നു.