കരിയറിൽ അപൂർവമായി മാത്രമേ റണ്ണൗട്ട് അവസരങ്ങൾ ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഇൻസമാമിനെ റണ്ണൗട്ട് ആക്കാനുള്ള സാധ്യതകൾ എപ്പോഴും കിട്ടിയിരുന്നു. അതിന്റെ ക്രെഡിറ്റ് തനിക്കല്ലെന്നും ഇൻസാമിനു തന്നെയാണെന്നും കരീം പരിഹസിച്ചു. 

ഏകദിനത്തിൽ 378 മത്സരങ്ങൾ കളിച്ച ഇൻസമാം 40 തവണയാണ് വിക്കറ്റിനിടയിലെ ഓട്ടത്തിനിടയിൽ പുറത്തായിട്ടുള്ളത്. എന്നാൽ പരിമിത ഓവർ ക്രിക്കറ്റിൽ ഏറ്റവുമധികം റണ്ണൗട്ടായ താരമെന്ന മോശം റിക്കാർഡ് ശ്രീലങ്കൻ താരം മാർവൻ അട്ടപ്പട്ടുവിന്‍റെ(41തവണ) പേരിലാണ്. 40 തവണ റണ്ണൗട്ടായിട്ടുള്ള ഇന്ത്യൻ വൻമതിൽ രാഹുൽ ദ്രാവിഡാണ് രണ്ടാമത്.