ബംഗലൂരു: ഐപിഎല്ലില്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കൊഹ്‌ലിക്ക് പിഴശിക്ഷ. റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് കൊഹ്‌ലിക്ക് മാച്ച് റഫറി 12 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചത്. മത്സരത്തില്‍ ബംഗലൂരും 13 രണ്‍സിന് ജയിച്ചിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ബംഗലൂരു ഡിവില്ലിയേഴ്സിന്റെയും കൊഹ്‌ലിയുടെയും ഇന്നിംഗ്സുകളുടെ മികവില്‍ 185 റണ്‍സെടുത്തപ്പോള്‍ പൂനെയുടെ മറുപടി 20 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സിലൊതുങ്ങി. അവസാന മൂന്നോവറില്‍ പൂനെയ്ക്ക് ജയിക്കാന്‍ 50 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
പതിനെട്ടാം ഓവറില്‍ തിസാര പെരേര ആഞ്ഞടിച്ചപ്പോള്‍ 25 റണ്‍സ് പിറന്നു. എന്നാല്‍ അവസാന രണ്ടോവറില്‍ 25 റണ്‍സ് അടിക്കാന്‍ പിന്നീട് പൂനെയ്ക്കായില്ല.
