നിലവിലെ ഫോമില്‍ നേട്ടത്തിലെത്താന്‍ അനായാസം ഗെയ്‌ലിന് കഴിയും

മൊഹാലി: ഐപിഎല്ലില്‍ ശനിയാഴ്ച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാന്‍ തയ്യാറെടുക്കുകയാണ് കിംഗ്സ് ഇലവന്‍ പഞ്ചാബ്. 10 കളിയില്‍ ആറ് ജയവും 12 പോയിന്‍റുമായി മൂന്നാം സ്ഥാനത്തുള്ള പഞ്ചാബിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ വിജയിച്ചേ മതിയാകൂ. കൊല്‍ക്കത്തയെ നേരിടുമ്പോള്‍ കിംഗ്സ് ഇലവന്‍ നിരയില്‍ ശ്രദ്ധേയമാവുക തകര്‍പ്പന്‍ ഫോമിലുള്ള ക്രിസ് ഗെയ്‌ലിന്‍റെ ബാറ്റിംഗാവും. 

കൊല്‍ക്കത്തയ്ക്കെതിരെ 63 റണ്‍സ് കൂടി നേടിയാല്‍ ക്രിസ് ഗെയ്‌ലിന് ഐപിഎല്ലില്‍ 4000 റണ്‍സ് തികയ്ക്കാം. ഇതിനകം ആറ് താരങ്ങള്‍ക്ക് മാത്രമാണ് 4000 റണ്‍സ് പിന്നിടാനായിട്ടുള്ളത്. സുരേഷ് റെയ്ന, വിരാട് കോലി, രോഹിത് ശര്‍മ്മ, ഗൗതം ഗംഭീര്‍, റോബിന്‍ ഉത്തപ്പ, ഡേവിഡ് വാര്‍ണര്‍, എന്നിവരാണ് 4000 ക്ലബിലുള്ള താരങ്ങള്‍. 4840 റണ്‍സുമായി സുരേഷ് റെയ്‌നാണ് പട്ടികയില്‍ മുന്നില്‍.