പ്രിയ താരത്തിന്‍റെ കാലില്‍ തൊടാനും സെല്‍ഫിയെടുക്കാനും ശ്രമിച്ചു
ദില്ലി: ക്രിക്കറ്റില് താരാരാധന പുതുമയുള്ള കാര്യമല്ല. സച്ചിന് ടെന്ഡുള്ക്കറെ ദൈവമായാണ് ഇന്ത്യന് ആരാധകര് കണ്ടിരുന്നത്. സച്ചിന്റെ കാല് തൊട്ട് വന്ദിക്കുന്ന ആരാധകരെ പലകുറി നമ്മള് കണ്ടിരിക്കുന്നു. ഈ ഐപിഎല്ലില് ചെന്നൈ സൂപ്പര് കിംഗ്സ് താരവും മുന് ഇന്ത്യന് നായകനുമായ എംഎസ് ധോണിയുടെ കാലും ഇതേ രീതിയില് ആരാധകര് തൊടുകയുണ്ടായി.
ഐപിഎല്ലില് ഡല്ഹി ഡെയര്ഡെവിള്സിനെതിരായ മത്സരത്തില് ബാംഗ്ലൂര് നായകന് വിരാട് കോലിയോടുള്ള ആരാധന മൂത്ത് ആരാധകന് ഗ്രൗണ്ടിലേക്ക് ഇറങ്ങിയതാണ് പുതിയ സംഭവം. സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടില് കടന്ന ആരാധകന് പ്രിയ താരത്തിന്റെ കാലില് തൊടാനും സെല്ഫിയെടുക്കാനും ശ്രമിച്ചു. എന്നാല് ഗ്രൗണ്ട് സ്റ്റാഫ് ഓടിയെത്തി മൈതാനത്ത് നിന്ന് ആരാധകനെ നീക്കി.
മത്സരത്തില് 40 പന്തില് 70 റണ്സടിച്ച് മിന്നും ഫോമിലായിരുന്നു കോലി. കോലിക്കൊപ്പം എബിഡിയും തകര്ത്തടിച്ചപ്പോള് ഡല്ഹിക്കതിരെ അഞ്ച് വിക്കറ്റിന് ബാംഗ്ലൂര് ജയിച്ചു.



