മുംബൈ ഇന്ത്യന്‍സിന്റെ കടുത്ത ആരാധകന് പോലും ധോണിയുടെ വരവ് കണ്ട് ആവേശം അടക്കാനായില്ല.

മുംബൈ: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബൈയെ തോല്‍പ്പിച്ച് ചെന്നൈ രണ്ട് വര്‍ഷത്തെ വിലക്കിനുശേഷമുള്ള മടങ്ങിവരവ് ആഘോഷമാക്കിയിരിക്കുന്നു. രണ്ടുവര്‍ഷത്തിനുശേഷം ചെന്നൈയുടെ മഞ്ഞ ജേഴ്സിയില്‍ ധോണി വീണ്ടും ഇറങ്ങിയപ്പോള്‍ ആരാധകരുടെ ആവേശം അണപൊട്ടി.

മുംബൈ ഇന്ത്യന്‍സിന്റെ കടുത്ത ആരാധകന് പോലും ധോണിയുടെ വരവ് കണ്ട് ആവേശം അടക്കാനായില്ല. ധോണി ക്രീസിലെത്തിയതോടെ മുംബൈയുടെ ജേഴ്സി ഊരി ചെന്നൈ ജേഴ്സി അണിഞ്ഞാണ് കട്ട സപ്പോര്‍ട്ട് പ്രഖ്യാപിച്ചത്.

എന്നാല്‍ ബാറ്റിംഗില്‍ കാര്യമായി തിളങ്ങാന്‍ ധോണിക്കായില്ല. ബ്രാവോയുടെയും കേദാര്‍ ജാദവിന്റെയും ബാറ്റിംഗ് മികവിലാണ് ചെന്നൈ അവസാന ഓവര്‍ ത്രില്ലറില്‍ ജയിച്ചുകയറിയത്.

View post on Instagram