സ്റ്റുവര്‍ട്ട് ബിന്നിക്കു പകരം ധവാല്‍ കുല്‍ക്കര്‍ണി ടീമിലെത്തിയപ്പോള്‍ ബെന്‍ ലോഗ്‌ലിന് പകരം ജോഫ്ര ആര്‍ച്ചറും അന്തിമ ഇലവനിലെത്തി.
ജയ്പൂര്: ഐപിഎല്ലില് രാജസ്ഥാന് റോയല്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം ജയിച്ച ടീമില് മുംബൈ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. അതേസമയം രണ്ട് മാറ്റങ്ങളോടെയാണ് രാജസ്ഥാന് ഇറങ്ങുന്നത്.
സ്റ്റുവര്ട്ട് ബിന്നിക്കു പകരം ധവാല് കുല്ക്കര്ണി ടീമിലെത്തിയപ്പോള് ബെന് ലോഗ്ലിന് പകരം ജോഫ്ര ആര്ച്ചറും അന്തിമ ഇലവനിലെത്തി. ഐപിഎല്ലില് തുടര്ച്ചയായ മൂന്ന് തോല്വികള്ക്കുശേഷം ആദ്യ വിജയം കണ്ടെത്തിയ മുംബൈ വിജയതുടര്ച്ച ലക്ഷ്യമിട്ടാണ് ഇന്നിറങ്ങുന്നത്. രാജസ്ഥാനാകട്ടെ നല്ല തുടക്കം ലഭിച്ചശേഷം പിന്നിലായി. അഞ്ച് കളികളില് രണ്ട് ജയം മാത്രമാണ് രാജസ്ഥാന്റെ പേരിലുള്ളത്.
രണ്ട് പോയന്റുമായി മുംബൈ ഏഴാമതും നാലു പോയന്റുള്ള രാജസ്ഥാന് ആറാമതുമാണ് പോയന്റ് പട്ടികയില്.
