രണ്ടു മാറ്റങ്ങളോടെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഇഷ് സോധിക്ക് പകരം ഡാര്‍സി ഷോട്ട് ടീമിലെത്തിയപ്പോള്‍ ശ്രേയസ് ഗോപാലിന് പകരം ധവാല്‍ കുല്‍ക്കര്‍ണിയും ടീമിലെത്തി.

മുംബൈ: ഐഎപില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനായുള്ള ജീവന്‍മരണ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ടോസ്. ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ അജിങ്ക്യാ രഹാനെ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരങ്ങള്‍ ജയിച്ച ടീമില്‍ മുംബൈ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

എന്നാല്‍ രണ്ടു മാറ്റങ്ങളോടെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ഡാര്‍സി ഷോട്ടും ധവാല്‍ കുല്‍ക്കര്‍ണിയും ടീമില്‍ മടങ്ങിയെത്തി. മഞ്ഞുവീഴ്ച രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിനെ വലച്ചേക്കുമെന്നാണ് കരുതുന്നത്. പ്ലേ ഓഫിലെത്താന്‍ ഇരു ടീമുകള്‍ക്കും ജയം അനിവാര്യമാണ്.