സച്ചിന്‍ ബേബി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

മുംബൈ: ട്വിറ്ററിലൂടെയുള്ള ആശയവിനിമയങ്ങള്‍ക്കുശേഷം സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം റാഷിദ് ഖാനും ഇംഗ്ലീഷ് വനിതാ ക്രിക്കറ്റ് തരം ഡാനിയേല വ്യാറ്റും നേരില്‍ കണ്ടു. ഐപിഎല്‍ ആദ്യ ക്വാളിഫയറിനായി മുംബൈയിലെത്തിയപ്പോഴാണ് റാഷീദ് ഖാനും ഇംഗ്ലീഷ് ക്രിക്കറ്റിലെ ഗ്ലാമര്‍ താരമായ ഡാനിയേലയും നേരില്‍ക്കണ്ടത്. ആ കൂടിക്കാഴ്തയില്‍ കൂടെയുണ്ടായിരുന്നതോ മലയാളി താരം സച്ചിന്‍ ബേബിയും.

സച്ചിന്‍ ബേബി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഈ ചിത്രങ്ങള്‍ പുറത്തുവിട്ടത്. സണ്‍റൈസേഴ്സ് താരമായ സച്ചിന് ഇതുവരെ അന്തിമ ഇലവനില്‍ കളിക്കാനായിട്ടില്ല. കഴിഞ്ഞ സീസണില്‍ ബംഗലൂരുവിനായി ഏതാനും മത്സരങ്ങളില്‍ സച്ചിന്‍ ബേബി കളിച്ചിരുന്നു. വനിതാ ഐപിഎല്‍ തുടങ്ങുന്നതിന് മുന്നോടിയായുള്ള പ്രദര്‍ശന മത്സരം കളിക്കാനായാണ് ഡാനിയേല ഇന്ത്യയിലെത്തിയത്. ലോകത്തെ വിവിധ വനിതാ ടീമുകളിലെ കളിക്കാര്‍ പ്രദര്‍ശന മത്സരത്തില്‍ പങ്കെടുക്കാനെത്തിയിട്ടുണ്ട്.

View post on Instagram

ഇന്ത്യന്‍ വനിതാം ടീം അംഗമായ സ്മൃതി മന്ദാന നയിക്കുന്ന ട്രെയല്‍ ബ്ലേസേഴ്സും ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന സൂപ്പര്‍നോവയും തമ്മിലാണ് പ്രദര്‍ശന മത്സരം നടക്കുന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ആദ്യ ക്വാളിഫയറിന് മുന്നോടിയായി വാംഖഡെ സ്റ്റേഡിയത്തിലാണഅ മത്സരം.