കെയ്ന്‍ വില്യാംസണെതിരെ ശര്‍ദ്ദൂല്‍ ഠാക്കൂര്‍ എറിഞ്ഞ ഫുള്‍ട്ടോസിനുനേരെയാണ് ആദ്യം അമ്പയര്‍ കണ്ണടച്ചത്.
ഹൈദരാബാദ്: ഐപിഎല്ലില് ആവേശപ്പോരാട്ടത്തിനൊടുവില് ചെന്നൈ സൂപ്പര് കിംഗ്സിനോട് സണ്റൈസേഴ്സ് ഹൈദരാബാദ് നാലു റണ്സിന് തോറ്റതിന് പിന്നില് മോശം അമ്പയറിംഗാണെന്ന ആക്ഷേപം ശക്തമാകുന്നു. അനസാന ഓവറുകളില് ഹൈദരാബാദിന് അനുവദിക്കേണ്ടിയിരുന്ന രണ്ട് നോബോളുകള് അനുവദിച്ചില്ലെന്നാണ് ആരോപണം. ബാറ്റ്സ്മാന്റെ അരക്കുമീതെ ഉയര് രണ്ട് ഫുള്ട്ടോസുകളാണ് അമ്പയര്മാര് നോ ബോള് വിളിക്കാതിരുന്നത്.
കെയ്ന് വില്യാംസണെതിരെ ശര്ദ്ദൂല് ഠാക്കൂര് എറിഞ്ഞ ഫുള്ട്ടോസിനുനേരെയാണ് ആദ്യം അമ്പയര് കണ്ണടച്ചത്. ആ പന്തില് ഫ്രീ ഹിറ്റ് ലഭിച്ചിരുന്നെങ്കില് ഒരുപക്ഷെ മത്സരഫലം തന്നെ മറ്റൊന്നാകുമായിരുന്നുവെന്നാണ് ഹൈദരാബാദ് ആറാധകര് പറയുന്നത്. യൂസഫ് പത്താനെതിരെയും സമാനമായ രീതിയില് ഫുള്ട്ടോസെറിഞ്ഞെങ്കിലും അമ്പയര് അതും കണ്ടില്ല.
അമ്പയറുടെ തീരുമാനത്തിനെതിരെ കിംഗ്സ് ഇലവന് പഞ്ചാബിന്റെ ബൗളറായ ആന്ഡ്ര്യു ടൈ അടക്കമുള്ള താരങ്ങള് രംഗത്തെത്തുകയും ചെയ്തു. ഇത്തരം തീരുമാനങ്ങളാണ് മത്സത്തിന്റെ ഫലം തന്നെ നിര്ണയിക്കുന്നതെന്ന് ടൈ ട്വിറ്ററില് കുറിച്ചു.
തുടക്കത്തിലെ മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയ ഹൈദരാബാദിനെ 51 പന്തില് 84 റണ്സെടുത്ത വില്യാംസണാണ് ഹൈദരാബാദിനെ വിജയത്തിന് അടുത്തെത്തിച്ചത്. അവസാന ഓവറില് 19 റണ്സ് വേണ്ടിയിരുന്ന ഹൈദരാബാദിന് 14 റണ്സെടുക്കാനെ കഴിഞ്ഞുള്ളു.
