ഗൗതം ഗംഭീറും ശ്രേയസ് അയ്യരുമാണ് ഫ്രാഞ്ചൈസിന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്മാര്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വീണ്ടും തോറ്റു. ഒരു ജയത്തിലേക്ക് പോലും ടീമിനെ എത്തിക്കാൻ കഴിയാതെ അജിങ്ക്യ രഹാനെയും. കൊല്‍ക്കത്തയുടെ ചരിത്രത്തിലെ ഏറ്റവും മോശം നായകനാണോ രഹാനെ?

Add Asianetnews as a Preferred SourcegooglePreferred

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണ്‍ മുതലാണ് കൊല്‍ക്കത്തയുടെ അമരത്തേക്ക് രഹാനെയുടെ പേര് എത്തുന്നത്. ശ്രേയസ് അയ്യരിനെ കൈവിട്ടതിന് പിന്നാലെയായിരുന്നു ഈ തീരുമാനം. 19 കളികളില്‍ ഇതുവരെ നയിച്ചു, ആകെ ജയങ്ങളുടെ എണ്ണം അഞ്ച്, 12 തോല്‍വി. രണ്ടെണ്ണം ഫലമില്ലാതെയും.

വിജയശതമാനം എടുത്താല്‍ കേവലം 26.31 മാത്രമാണ്. ഇങ്ങനെ കണക്കുകൂട്ടിയാല്‍ രഹാനെയല്ല കൊല്‍ക്കത്തയുടെ ഏറ്റവും മോശം നായകൻ. അത് ന്യൂസിലൻഡ് മുൻ താരം ബ്രണ്ടൻ മക്കല്ലമാണ്.

2009 സീസണിലാണ് മക്കല്ലം കൊല്‍ക്കത്തയുടെ ക്യാപ്റ്റനായി ചുമതലയേല്‍ക്കുന്നത്. 13 മത്സരങ്ങളില്‍ ഒൻപത് എണ്ണവും പരാജയപ്പെട്ടു. ജയം മൂന്ന് മത്സരങ്ങളില്‍ മാത്രമായി ചുരുങ്ങി. രഹാനെയില്‍ നിന്ന് ഒരുപാട് പിന്നിലല്ലെങ്കിലും വിജയശതമാനം 23.2 ആണ്.

ഗൗതം ഗംഭീറും ശ്രേയസ് അയ്യരുമാണ് ഫ്രാഞ്ചൈസിന്റെ ഏറ്റവും മികച്ച ക്യാപ്റ്റന്മാര്‍. ശ്രേയസിന്റെ കീഴിൽ വിജയശതമാനം 58 ആണ്, ഗംഭീറിനൊപ്പം 56ഉം.

Powered By: