അടുത്ത സീസണിലേക്കുള്ള ഐപിഎൽ താരലേലം ഇംഗ്ലണ്ടിൽവെച്ച് നടത്തണമെന്ന വിജയ് മല്യ ഉൾപ്പടെയുള്ള രണ്ട് ടീം ഉടമകളുടെ ആവശ്യം ഐപിഎൽ ഭരണസമിതി നിരാകരിച്ചു. താരലേലം ജനുവരി അവസാനം ഇന്ത്യയിൽ നടക്കും. ബംഗളുരുവിലോ മുംബൈയിലോ വെച്ചായിരിക്കും താരലേലം നടത്തുക. ബിസിസിഐ ഭാരവാഹികളും ഐപിഎൽ ഫ്രാഞ്ചൈസി ഉടമകളും പങ്കെടുത്ത യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

അതേസമയം എത്ര കളിക്കാരെ വീതം ടീമുകള്‍ക്ക് നിലനിര്‍ത്താമെന്ന കാര്യത്തിൽ ധാരണയില്‍ എത്താനായില്ല. മൂന്ന് മുതൽ അഞ്ചു കളിക്കാരെ നിലനിര്‍ത്താന്‍ ടീമുകളെ അനുവദിക്കണമെന്ന് എട്ടു ഫ്രാഞ്ചൈസികള്‍ ആവശ്യപ്പെട്ടെന്നാണ് വിവരം. അതേസമയം രണ്ടു കളിക്കാരെ മാത്രം നിലനിര്‍ത്തിയാൽ മതിയാകുമെന്ന് പഞ്ചാബ് ഫ്രാഞ്ചൈസി നിര്‍ദേശിച്ചു.