ബംഗലൂരു: ഐപിഎല്‍ താരലേലത്തിന്റെ രണ്ടാം ദിനത്തില്‍ പൊന്നും വിലയുള്ള താരങ്ങളായി ജയദേവ് ഉനദ്ഘട്ടും കൃഷ്ണപ്പ ഗൗതമും. 1.50 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഉനദ്ഘട്ടിനായി ചെന്നൈയും കിംഗ്സ് ഇലവന്‍ പഞ്ചാബും വാശിയേറിയ ലേലം വിളിയാണ് നടത്തിയത്.

11 കോടിയിലെത്തിയതോടെ ചെന്നൈ പിന്‍മാറി. പിന്നീടായിരുന്നു നാടകീയമായി രാജസ്ഥാന്‍ റോയല്‍സിന്റെ രംഗപ്രവേശം. 11 കോടി 50 ലക്ഷത്തിന് രാജസ്ഥാന്‍ ഉനദ്ഘട്ടിനെ സ്വന്തമാക്കുകയായിരുന്നു. സ്പിന്നറായ കൃഷ്ണപ്പ ഗൗതമിനെ 6.2 കോടി നല്‍കിയാണ് രാജസ്ഥാന്‍ സ്വമന്തമാക്കിയത്. ഓഫ് സ്പിന്നര്‍ വാാഷിംഗ്ടണ്‍ സുന്ദറായിരുന്നു മികച്ച പ്രതിഫലം ലഭിച്ച മറ്റൊരു താരം. 3.2 കോടി നല്‍കി ബംഗലൂരു സുന്ദറിനെ ടീമിലെത്തിച്ചു.

മന്‍ദീപ് സിംഗ് 1.4 കോടിക്ക് റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിലെത്തി.മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയെ ഒരു കോടി നല്‍കി കിംഗ്സ് ഇലവന്‍ പഞ്ചാബ് ടീമിലെത്തിച്ചു.