ബംഗലുരു: ഈ സീസണിലെ ഐ പി എല്‍ താരലേലം ഫെബ്രുവരി 20ന് ബംഗലൂരുവില്‍ നടക്കും. 750ലേറെ താരങ്ങള്‍ ലേലത്തിനുണ്ട്. ഇതില്‍ ലേലത്തില്‍ 28 വിദേശ താരങ്ങള്‍ ഉള്‍പ്പടെ 76 താരങ്ങള്‍ക്കാണ് ടീമില്‍ അവസരം കിട്ടുക. എട്ട് ടീമുകള്‍ക്ക് 143.3 കോടി രൂപയാണ് ലേലത്തില്‍ ആകെ മുടക്കാനാവുക. 23.35 കോടി രൂപ ബാക്കിയുള്ള കിംഗ്‌സ് ഇലവന്‍ പഞ്ചാബിനാണ് എട്ട് ടീമുകളില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കാനാവുക. 11.55 കോടി രൂപ ബാക്കിയുള്ള മുംബൈ ഇന്ത്യന്‍സിനാണ് ഏറ്റവും കുറച്ച് ലേലത്തില്‍ പങ്കെടുക്കാനാവുക. നിലവില്‍ ഏറ്റവും കുറച്ച് താരങ്ങളുള്ള ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്.