ഐപിഎല്ലിന്‍റെ അടുത്ത സീസണ്‍ 2019 മാര്‍ച്ച് 29 ന് തുടങ്ങും എന്നാണ് പ്രമുഖ ദേശീയ മാധ്യമത്തില്‍ വന്ന വാര്‍ത്ത
മുംബൈ: ഐപിഎല്ലിന്റെ അടുത്ത സീസണ് 2019 മാര്ച്ച് 29 ന് തുടങ്ങും എന്നാണ് പ്രമുഖ ദേശീയ മാധ്യമത്തില് വന്ന വാര്ത്ത. എന്നാല് അടുത്ത വര്ഷത്തെ ഐപിഎല് സംബന്ധിച്ച് വലിയ ആശങ്കയാണ് ഉയരുന്നുണ്ട്. ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പും, 2019 ലോകകപ്പുമാണ് പ്രധാനമായും ഐപിഎല്ലിനെ ആശങ്കയിലാക്കുന്നത്. സാധാരണയായി ഏപ്രില് രണ്ടാമത്തെ ആഴ്ചയിലായിരിക്കും ലീഗിന് തുടക്കമാവുക. മെയ് അവസാനം ലീഗിന് കൊടിയിറങ്ങുകയുംചെയ്യും.
അടുത്ത വര്ഷം ലോകകപ്പ് മെയ് 30 ന് ആരംഭിക്കുമെന്നതിനാല് ഐ പി എല്ലിനു ശേഷം താരങ്ങള്ക്ക് വേണ്ട രീതിയില് വിശ്രമം ലഭിക്കുമോ എന്ന ആശങ്കയുണ്ട്. ഒരുപക്ഷെ അടുത്ത ഐപിഎല്ലില് പ്രധാനപ്പെട്ട താരങ്ങള് വിട്ടുനില്ക്കാനും സാധ്യത തെളിയുന്നുണ്ട്. കൂടാതെ ഐപിഎല് ഇന്ത്യയ്ക്ക് പുറത്ത് നടക്കാനും സാധ്യതയുണ്ട്. ഐ പി എല് നടക്കുന്ന സമയത്ത് തന്നെയാണ് ലോക്സഭ ഇലക്ഷനും നടക്കുന്നത് എന്നതിനാലാണ് ഇന്ത്യയ്ക്ക് പുറത്തേക്ക് ലീഗ് മാറ്റുന്നതിനേക്കുറിച്ച് ആലോചന നടക്കുന്നത്.
തോരഞ്ഞെടുപ്പ് ആ സമയത്ത് നടക്കുന്നതിനാല് ടൂര്ണമെന്റ് ഭാഗികമായോ പൂര്ണമായോ ഇന്ത്യയ്ക്ക് പുറത്തുവച്ച് നടത്താനാണ് സാധ്യത കൂടുതല്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള സുരക്ഷാ നടപടിക്രമങ്ങള് ലീഗിനെ ബാധിക്കുമെന്നതിനാലാണ് ലീഗ് ഇന്ത്യയില് നിന്നും മാറ്റുന്നതിനേക്കുറിച്ച് ആലോചനകള് നടക്കുന്നത്.
തെരഞ്ഞെടുപ്പിനെ തുടര്ന്ന് 2009 ല് ഐപിഎല് ദക്ഷിണാഫ്രിക്കയിലേക്കും, 2014 ല് ഐപിഎല്ലിലെ കുറേ മത്സരങ്ങള് യുഎഇയിലേക്കും മാറ്റിയിരുന്നു. ഇത്തരത്തിലുള്ള ഒരു മാറ്റമാണ് ഐപിഎല്ലില് നടക്കുക എന്നാണ് റിപ്പോര്ട്ട്. അതേ സമയം വിദേശത്ത് ഐപിഎല് നടത്തുന്ന ബിസിസിഐയ്ക്ക് തിരിച്ചടിയായിരുന്നു കഴിഞ്ഞ ദിവസം വന്ന വാര്ത്ത. ബി.സി.സി.ഐക്ക് 121 കോടി രൂപ പിഴചുമത്തിയെന്നായിരുന്നു വാര്ത്ത. 2009ലെ ഐ.പി.എൽ മത്സരങ്ങളിൽ വിദേശ പണമിടപാട് നിയമം പാലിക്കാതെ നടത്തിയ പണമിടപാടിനാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിഴ ചുമത്തിയത്. ബി.സി.സി.ഐ മുൻ അധ്യക്ഷൻ എൻ. ശ്രീനിവാസ്, ലളിത് മോഡി എന്നിവരും പിഴ അടയ്ക്കണം. 2009ൽ സൗത്ത് ആഫ്രിക്കയിൽ വെച്ചായിരുന്നു ഐ.പി.എൽ നടന്നത്.
