ഐപിഎല്ലിലും യോയോ ടെസ്റ്റുമായി ടീമുകള്‍

First Published 2, Apr 2018, 12:58 PM IST
ipl teams want players to clear yo yo test
Highlights
  • താരങ്ങള്‍ക്ക് മുംബൈ ഇന്ത്യന്‍സ് യോയോ ടെസ്റ്റ് നടത്തി

മുംബൈ: കായിക താരങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കുള്ള ശാസ്ത്രീയ മാര്‍ഗങ്ങളിലൊന്നാണ് യോയോ ടെസ്റ്റ്. ദേശീയ ടീമിലേക്ക് സെലക്ഷന്‍ ലഭിക്കണമെങ്കില്‍ താരങ്ങള്‍ക്ക് യോയോ ടെസ്റ്റ് കഴിഞ്ഞ വര്‍ഷം ബിസിസിഐ നിര്‍ബന്ധമാക്കിയിരുന്നു. യോയോ ടെസ്റ്റില്‍ വിജയിക്കാനാകാത്തതാണ് യുവരാജ് സിംഗ്, സുരേഷ് റെയ്ന തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള മടങ്ങിവരവ് വൈകിപ്പിച്ചതിന് പിന്നിലെ കാരണങ്ങളിലൊന്ന്.

ദേശീയ ടീം മാതൃകയില്‍ ഐപിഎല്ലില്‍ യോയോ ടെസ്റ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് ടീമുകള്‍. എട്ട് ടീമുകളില്‍ നാല് ടീമുകളാണ് താരങ്ങളുടെ ഫിറ്റ്നസ് അളക്കാനുള്ള ശാസ്ത്രീയ പരിശോധന നിര്‍ബന്ധമാക്കിയത്. മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ എന്നിവരാണ് യോയോ ടെസ്റ്റുമായി മുന്നോട്ടുവന്നത്. മുംബൈ ഇന്ത്യന്‍സ് യോയോ ടെസ്റ്റ് ഇനിനകം നടത്തിക്കഴിഞ്ഞു. 

loader