ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ബാറ്റിംഗ്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ചെന്നൈ നിരയില്‍ ഡുപ്ലസിസ്, കരണ്‍ എന്നിവര്‍ക്ക് പകരം ഹര്‍ഭജന്‍, താഹിര്‍ എന്നിവര്‍ കളിക്കും. അതേസമയം ചെന്നൈയ്ക്കായി വോറയ്ക് പകരം നേഗിയും വോക്സിന് പകരം ഗ്രാന്‍ഡ്‌ഹോമുമാണ് കളിക്കുന്നത്.

വയസന്‍ പടയെന്ന വിമര്‍ശനമുണ്ടെങ്കിലും അഞ്ചില്‍ നാലിലും ജയിച്ച് സൂപ്പര്‍ കിംഗ്‌സ് മികച്ച ഫോമിലാണ്. വമ്പന്‍ താരങ്ങളുമായി ഇറങ്ങിയിട്ടും അഞ്ചില്‍ മൂന്നിലും തോറ്റ റോയല്‍ ചലഞ്ചേഴ്‌സ് കാര്യം അല്‍പം പരിതാപകരമാണ്. ഇരുടീമും ഇതുവരെ ഏറ്റുമുട്ടിയ 21 കളിയില്‍ 13ല്‍ ചെന്നൈയും ഏഴില്‍ ബാംഗ്ലൂരും ജയിച്ചു. ഒരു കളി ഉപേക്ഷിച്ചു. അവസാനം ഏറ്റുമുട്ടിയ നാല് കളിയിലും ജയം ചെന്നൈയ്‌ക്കൊപ്പമായിരുന്നു.