എതിരാളികള്‍ രാജസ്ഥാന്‍ റോയല്‍സ് ഫോം തുടരാമെന്ന പ്രതീക്ഷയില്‍ സഞ്ജു സാംസണ്‍
പുനെ: ചെന്നൈ സൂപ്പര് കിംഗ്സിന് ഇന്ന് പൂനെയില് ആദ്യ ഹോം മത്സരം. രാത്രി എട്ടിന് നടക്കുന്ന കളിയില് രാജസ്ഥാന് റോയല്സ് ആണ് എതിരാളികള്. പരിക്കേറ്റ ചെന്നൈ നായകന് എംഎസ് ധോണി കളിക്കുമെന്നാണ് പരിശീലകന് ഹസി നല്കുന്ന സൂചനകള്. ചെന്നൈ സൂപ്പര് കിംഗ്സിന് മൂന്ന് കളിയില് രണ്ട് ജയമാണുള്ളത്. അതേസമയം നാല് കളിയില് രണ്ട് ജയവുമായാണ് രാജസ്ഥാന് റോയല്സ് അങ്കത്തിനിറങ്ങുക.
കഴിഞ്ഞ മത്സരങ്ങളില് ഇരുടീമുകളും പരാജയമറിഞ്ഞിരുന്നു. അതിനാല് വിജയവഴിയില് തിരിച്ചെത്തുകയാണ് ഇരുകൂട്ടരും ലക്ഷ്യമിടുന്നത്. കൂറ്റനടികള്ക്ക് അവസാന ഓവറുകള് വരെ കാത്തിരിക്കുന്ന പതിവ് സൂപ്പര് കിംഗ്സിന് തിരിച്ചടിയായേക്കും. റെയ്നയുടെ പരിക്ക് ഭേദമായത് ചെന്നൈയ്ക്ക് ആശ്വാസം നല്കുന്നു. ഓപ്പണിംഗില് വിജയ്ക്ക് പകരം റായിഡുവിനും ഷെയ്ന് വാട്സണിന് പകരം ഫാഫ് ഡുപ്ലെസിക്കും അവസരം നല്കുന്നതും ചെന്നൈ പരിഗണിച്ചേക്കും.
അഴിച്ചുപണികള്ക്ക് മുതിരാതെ നാല് മത്സരം കളിച്ച റോയല്സ് ഇന്ന് ടീമില് മാറ്റം വരുത്താന് സാധ്യതയുണ്ട്. ജോസ് ബട്ലറിനോ ഡാര്സി ഷോര്ട്ടിനോ പകരം ഇന്ത്യക്കെതിരായ പരമ്പരയില് തിളങ്ങിയ ദക്ഷിണാഫ്രിക്കന് വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന് ക്ലാസ്സന് അവസരം ലഭിച്ചേക്കും. സഞ്ജു സാംസണ് ആദ്യ മൂന്ന് മത്സരങ്ങളിലെ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഇതുവരെയുള്ള 17 മത്സരങ്ങളില് ചെന്നൈക്ക് പതിനൊന്നും രാജസ്ഥാന് ആറും ജയങ്ങളാണുള്ളത്.
