ഐപിഎല്‍; ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്ത നായകന്‍

First Published 4, Mar 2018, 10:31 AM IST
IPL2018 Dinesh Karthik to lead KKR
Highlights
  • റോബിന്‍ ഉത്തപ്പ വൈസ് ക്യാപ്റ്റന്‍

കൊല്‍ക്കത്ത: ഐപിഎല്‍ പതിനൊന്നാം സീസണില്‍ ദിനേശ് കാര്‍ത്തിക് കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് ക്യാപ്റ്റന്‍. റോബിന്‍ ഉത്തപ്പ വൈസ് ക്യാപ്റ്റനാകും. ഞായറാഴ്ച്ച കൊല്‍ക്കത്തയിലാണ് നായകനെ ഔദ്യോഗികമായി കൊല്‍ക്കത്ത പ്രഖ്യാപിച്ചത്. 32കാരനായ കാര്‍ത്തിക്കിനെ 7.4 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത ഇക്കുറി സ്വന്തമാക്കിയത്. 

ദീര്‍ഘകാല നായകനായിരുന്ന ഗൗതം ഗംഭീറിനെ കൈവിട്ടതാണ് പുതിയ നായകനെ തെരയാന്‍ കൊല്‍ക്കത്തയെ പ്രേരിപ്പിച്ചത്. അതേസമയം ദീര്‍ഘകാലമായി കൊല്‍ക്കത്തയില്‍ കളിച്ചുപരിചയമുള്ള താരമാണ് 32കാരനായ റോബിന്‍ ഉത്തപ്പ. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ മികച്ച റെക്കോര്‍ഡുള്ളതാണ് കാര്‍ത്തിക്കിന് നറുക്ക് വീഴാന്‍ കാരണം. 

2009-10 സീസണില്‍ വിജയ് ഹസാരെ ട്രോഫി നേടിയ തമിഴ്നാടിനെയും കഴിഞ്ഞ വര്‍ഷം ദുലീപ് ട്രോഫി നേടിയ റെഡ് ഇലവനെയും നയിച്ചത് കാര്‍ത്തിക്കായിരുന്നു. ടി20 ക്രിക്കറ്റില്‍ തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ 72 ശതമാനം വിജയവുമായി മികച്ച റെക്കോര്‍ഡുള്ള നായകന്‍മാരില്‍ ഒരാളാണ് കാര്‍ത്തിക്.

loader