താരങ്ങളുടെ മടക്കം ഐപിഎല്ലിന്‍റെ ശോഭ കെടുത്തിയേക്കും
മുംബൈ: ഇന്ത്യന് പ്രീമിയര് ലീഗിന്റെ പതിനൊന്നാം സീസണ് ആവേശപൂര്വ്വം മുന്നേറുകയാണ്. പ്ലേ ഓഫ് ഉറപ്പിക്കുന്ന ടീമുകള് ഏതൊക്കെയെന്നാണ് ആരാധകര് ഇപ്പോള് ഉറ്റുനോക്കുന്നത്. എന്നാല് ഐപിഎല് ചൂട് കൂടുന്നതിനിടെ ഇന്ത്യയില് നിന്ന് മടങ്ങുകയാണ് നാല് ഇംഗ്ലീഷ് താരങ്ങള്. ക്രിസ് വോക്സ്, മാര്ക് വുഡ്, മൊയിന് അലി, ബെന് സ്റ്റോക്സ് എന്നിവരാണ് സീസണ് പൂര്ത്തിയാക്കാതെ നേരത്തെ നാട്ടിലേക്ക് മടങ്ങുന്നത്.
ക്രിസ് വോക്സ്, മൊയിന് അലി എന്നിവര് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിലും മാര്ക് വുഡ് ചെന്നൈ സൂപ്പര് കിംഗ്സിലും ബെന് സ്റ്റോക്സ് രാജസ്ഥാന് റോയല്സിലുമാണ് കളിക്കുന്നത്. മെയ് 17ന് താരങ്ങള് ഇന്ത്യ വിടുമെന്നാണ് ഇപ്പോള് വരുന്ന റിപ്പോര്ട്ടുകള്. പാക്കിസ്ഥാനെതിരെ മെയ് 24ന് ആരംഭിക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുന്നോടിയായാണ് താരങ്ങളെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്ഡ് തിരിച്ചുവിളിച്ചിരിക്കുന്നത്.
