സീസണില്‍ ഇനി ഗംഭീര്‍ കളിക്കാനുള്ള സാധ്യത കുറവാണ്
ദില്ലി: നായക സ്ഥാനം ഒഴിഞ്ഞ ഡല്ഹി ഡെയര്ഡെവിള്സ് താരം ഗൗതം ഗംഭീറിന്റെ ഐപിഎല് കരിയര് അവസാനിക്കുന്നു. സീസണില് ഇനി ഗംഭീര് കളിക്കാനുള്ള സാധ്യത കുറവാണ്. യുവതാരം പൃഥ്വി ഷായുടെ മികച്ച പ്രകടനവും ഗംഭീറിന് തിരിച്ചടിയാണ്. ഐപിഎല് ചരിത്രത്തിലെ ഏറ്റവും മികച്ച നായകന്മാരിലൊരാള് ഇനി ഉപദേഷ്ടാവിന്റെ റോളില് മാത്രമായി ചുരുങ്ങും.
ഡല്ഹി നായക പദവിയൊഴിഞ്ഞ ഗൗതം ഗംഭീര് അന്തിമ ഇലവനില് തിരിച്ചെത്തിയാല് മഹാത്ഭുതമാകും. പതിനെട്ടാം വയസ്സില് കൊല്ക്കത്തയ്ക്കെതിരെ അര്ധസെഞ്ച്വറി നേടിയ പൃഥ്വി ഷായുടെ വഴിമുടക്കാന് ഗംഭീറിനും താത്പര്യം ഉണ്ടാകില്ല. ഗംഭീര് ഓപ്പണറായപ്പോള് ഡല്ഹിക്ക് മികച്ച തുടക്കം ലഭിക്കാതിരുന്നതും മുന് നായകന് തിരിച്ചടിയാകും. സീസണിലെ ആറ് കളിയില് 96.59 മാത്രമായിരുന്നു ഗംഭീറിന്റെ സ്ട്രൈക്ക് റേറ്റ്.
