ഐപിഎല്‍: ഓസീസ് താരം പിന്‍മാറി; മുംബൈയ്ക്ക് വലിയ തിരിച്ചടി

First Published 10, Apr 2018, 10:12 AM IST
IPL2018 Pat cummins withdraw from IPL setback for mumbai indians
Highlights

കഴിഞ്ഞ സീസണില്‍ ഓസീസിനായി 13 ടെസ്റ്റ് മത്സരങ്ങളാണ് പാറ്റ് കമിന്‍സ് തുടര്‍ച്ചയായി കളിച്ചത്.

മുംബൈ: ഐപിഎല്ലില്‍ ഓസീസ് താരങ്ങളുടെ പിന്‍മാറ്റം തുടരുന്നു. മിച്ചല്‍ സ്റ്റാര്‍ക്കിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് താരമായ ഓസീസ് പേസര്‍ പാറ്റ് കമിന്‍സും ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. പുറത്തിനേറ്റ പരിക്കാണ് കമിന്‍സിന് ഐപിഎല്‍ നഷ്ടമാക്കിയത്.

കഴിഞ്ഞ സീസണില്‍ ഓസീസിനായി 13 ടെസ്റ്റ് മത്സരങ്ങളാണ് പാറ്റ് കമിന്‍സ് തുടര്‍ച്ചയായി കളിച്ചത്. ജൂണില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലും കമിന്‍സ് പങ്കെടുക്കാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നാലാം ടെസ്റ്റില്‍ തന്നെ കമിന്‍സിനെ പരിക്ക് അലട്ടുന്നുണ്ടായിരുന്നു.

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കും പരിക്കിനെത്തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ വിലക്ക് നേരിടുന്ന സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാര്‍ണര്‍ക്കും നേരത്തെ ഐപിഎല്‍ നഷ്ടമായിരുന്നു.

loader