മൂന്നാം തോല്‍വിയിലും ആരാധകരുടെ കയ്യടി വാങ്ങി രോഹിത്

First Published 15, Apr 2018, 4:57 PM IST
ipl2018 Rohit Sharma reaction after loss to daredeveils
Highlights
  • തോല്‍വിക്ക് ശേഷമുള്ള ഹിറ്റ്മാന്‍റെ പ്രതികരണമാണ് ആരാധകര്‍ ഏറ്റെടുത്തത്

മുംബൈ: ഐപിഎല്ലില്‍ മുന്‍ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് മോശം തുടക്കമാണ് ഈ സീസണില്‍ ലഭിച്ചത്. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനോട് ഏഴ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയതോടെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും മുംബൈ പരാജയം രുചിച്ചു. പുറത്താവാതെ 53 പന്തില്‍ 91 റണ്‍സ് നേടിയ ഇംഗ്ലിഷ് താരം ജേസണ്‍ റോയാണ് ഡല്‍ഹിയുടെ വിജയം അനായാസമാക്കിയത്. ഋഷഭ് പന്ത് 47 റണ്‍സെടുത്തു. 

എന്നാല്‍ ഡെല്‍ഹിയോടുള്ള തോല്‍വിക്ക് ശേഷം മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മയുടെ നടത്തിയ പ്രതികരണം ഏവരെയും അതിശയപ്പെടുത്തി. ക്രിക്കറ്റ് കളത്തിലെ കടുത്ത വിമര്‍ശകരുടെ പോലും കയ്യടി നേടാന്‍ പ്രാപ്തമായിരുന്നു ഈ വാക്കുകള്‍. പരാജയത്തില്‍ നിരാശയുണ്ടെന്നും അടുത്ത മത്സരങ്ങളില്‍ ശക്തമായും തിരിച്ചെത്തുമെന്നും ഹിറ്റ്മാന്‍ പറയുന്നു. അതേസമയം മുംബൈയില്‍ നിന്ന് മത്സരം തട്ടിയെടുത്ത റോയ്‌, പന്ത് എന്നിവരെ അനുമോദിക്കാനും രോഹിത് മറന്നില്ല. 

മുംബൈ ഉയര്‍ത്തിയ 194 റണ്‍സ് വിജയലക്ഷ്യം ഡെല്‍ഹി പന്ത്-റോയ് വെടിക്കെട്ടില്‍ അവസാന പന്തില്‍ മറികടക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയായിരുന്നു ഡെല്‍ഹിയുടെ വിജയം. മൂന്ന് മത്സരങ്ങളിലും തോറ്റ മുംബൈ ഇന്ത്യന്‍സ് പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. 


 

loader