കിംഗ്സ് ഇലവന്‍ പഞ്ചാബില്‍ മില്ലര്‍ക്ക് പകരം ഫിഞ്ച് 

ബെംഗളൂരു: ഐപിഎല്ലില്‍ ടോസ് നേടിയ റോയല്‍ ചല‌ഞ്ചേഴ്സ് ബാംഗ്ലൂര്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെ ബാറ്റിംഗിനയച്ചു‍. ബാഗ്ലൂരിന്‍റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. പഴയ ഹോം ഗ്രൗണ്ടില്‍ ക്രിസ് ഗെയ്‌ലിന്‍റെ മത്സരം കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശയാണ് മത്സരം നല്‍കുക. പഞ്ചാബ് നിരയില്‍ മില്ലര്‍ക്ക് പകരം ഫിഞ്ചിനെയാണ് ഉള്‍പ്പെടുത്തിയത്.

എന്നാല്‍ കൊല്‍ക്കത്തയ്ക്കെതിരെ കളിച്ച അതേ ടീമുമായാണ് റോയല്‍ ചലഞ്ചേഴ്സ് ഇറങ്ങുക. സീസണിലെ ആദ്യ ജയം സ്വന്തമാക്കാനാണ് റോയല്‍ ചലഞ്ചേഴ്സ് ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് നാല് വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് വിജയത്തുടര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ആദ്യ മത്സരത്തില്‍ ഡെയര്‍ഡെവിള്‍സിനെ ആറ് വിക്കറ്റിന് കിംഗ്സ് ഇലവന്‍ പരാജയപ്പെടുത്തിയിരുന്നു.