ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ നേപ്പാള്‍ താരമാണ്
ദില്ലി: ഐപിഎല്ലില് നേപ്പാള് താരത്തിന് ശ്രദ്ധേയമായ അരങ്ങേറ്റം. ഡല്ഹിയുടെ പതിനേഴുകാരന് സ്പിന്നര് സന്ദീപ് ലമിച്ചാനേ ആണ് റോയല് ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ അരങ്ങേറ്റത്തില് തിളങ്ങിയത്. നാല് ഓവറില് 25 റണ്സ് മാത്രം വഴങ്ങിയ സന്ദീപ് എട്ട് പന്തില് ആറ് റണ്സെടുത്ത പാര്ത്ഥിവ് പട്ടേലിനെ പുറത്താക്കി.
ഐപിഎല്ലില് കളിക്കുന്ന ആദ്യ നേപ്പാള് താരമാണ് സന്ദീപ്. താരലേലത്തില് 20 ലക്ഷം രൂപയ്ക്കാണ് സന്ദീപിനെ ഡല്ഹി സ്വന്തമാക്കിയത്. 2016ലെ അണ്ടര് 19 ലോകകപ്പില് നേപ്പാളിനായി ഏറ്റവും കൂടുതല് വിക്കറ്റ് വീഴ്ത്തിയത് സന്ദീപ് ആയിരുന്നു. സന്ദീപ് തിളങ്ങിയെങ്കിലും മത്സരത്തില് അഞ്ച് വിക്കറ്റിന് പരാജയപ്പെടാനായിരുന്നു ഡെയര്ഡെവിള്സിന്റെ വിധി.



